Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM State Secretariat

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യി; പ​ത്മ​കു​മാ​റി​നെ​തി​രാ​യ നി​ല​പാ​ട് ശ​രി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള പാ​ർ​ട്ടി ക​മ്മി​റ്റി​ക​ൾ​ക്ക് വീ​ഴ്ച​യു​ണ്ടാ​യ​താ​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി.

തു​ട​ർ​ച്ച​യാ​യി ഇ​ട​ത് ഭ​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ട​ത്തെ​ല്ലാം തി​രി​ച്ച​ടി നേ​രി​ട്ടെ​ന്നും ഇ​ത് മു​ൻ​കൂ​ട്ടി കാ​ണാ​ൻ പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചി​ല്ലെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ശ​ബ​രി​മ​ല വി​വാ​ദ​ത്തി​ൽ എ. ​പ​ത്മ​കു​മാ​റി​നെ​തി​രാ​യ സം​ഘ​ട​ന നി​ല​പാ​ട് ശ​രി​യാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

എ​ന്നാ​ൽ പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന എ​തി​രാ​ളി​ക​ളു​ടെ പ്ര​ച​ര​ണം ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി. പ​ല ജി​ല്ല​ക​ളി​ലും സം​ഘ​ട​നാ വീ​ഴ്ച തി​രി​ച്ച​ടി​യാ​യി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ ആ​ക്ഷ​ൻ പ്ലാ​ൻ ഉ​ണ്ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പ്രാ​ഥ​മി​ക ച​ർ​ച്ച നാ​ളെ ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ലും ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​ക്കാ​ണ് യോ​ഗം.

 

Latest News

Up